ലാസ് വേഗസ്: അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ഇത്.

ലാസ് വെഗാസിലെ മാന്‍ഡലേ ബേ ഹോട്ടലില്‍ തുറന്ന വേദിയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് അക്രമി വെടിയുതിര്‍ത്തത്. ഹോട്ടലിന്റെ 32ാം നിലയിലായിരുന്നു പരിപാടി നടന്നത്. സ്റ്റീഫന്‍ പെഡ്ഡോക് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. സംഭവ സ്ഥലത്തു നിന്നും ഒട്ടേറെ തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ആക്രമണം നടത്തിയയാളെ ഹോട്ടലിന്റെ 32-ാം നിലയിന്‍ വെച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ ലാസ് വേഗസ് സ്വദേശിയാണെന്നാണ് പോലീസ് അറിയിച്ചു.

PHOTO: People run from the Route 91 Harvest country music festival after gun fire was heard, Oct. 1, 2017 in Las Vegas.

 

Leave a Reply

Your email address will not be published. Required fields are marked *