ഇപ്പോഴത്തെ കറൻസി ക്ഷാമവും ഡിജിറ്റൽ വിർച്വൽ കറൻസിയും ഉണ്ടാക്കാൻ സാധ്യത ഉള്ള വലിയ ഒരു ദുരന്തത്തെ കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു. ഞാൻ ഫോറെക്സ് ,കറൻസി റിസ്ക് മാനേജ്‌മന്റ് എന്ന ശാഖയിൽ വളരെ നാൾ ജോലി ചെയ്യുകയും 1996 ലെ ഫാർ ഈസ്റ്റിലെ കറൻസി ക്രൈസിസ് കൊറിയ പോലെ ഉള്ള രാജ്യങ്ങളെ എങ്ങിനെ നിലംപരിശാക്കി എന്നും മനസിലാക്കിയ ആളാണ്. എന്റെ ഹൈപോതെസിസ് മനസിലാക്കാനാവുന്നവർ മാത്രം വായിക്കുക ,മറുപടി പോസ്റ്റുക.

ഒരു രാജ്യത്തിന്റെ കറൻസി വ്യാജമാക്കി അടിച്ചിറക്കുന്നതിനെ ആണല്ലോ കള്ള നോട്ടു എന്ന് വിളിയ്ക്കുന്നത്. കള്ള നോട്ടു പ്രവഹിയ്ക്കുമ്പോൾ കറൻസിയുടെ മൂല്യം തകരുകയും ഹൈപ്പർ ഇൻഫ്‌ളേഷൻ മൂലം മൂലധനം പുറത്തേക്കു ഒഴുകുകയും ചെയ്യും. ഡോളർ ,സ്വർണം എന്നിവ കള്ള കടത്തിന് സാധ്യത ഏറും. ആർക്കും ഭാവിയിലെ വില മുൻകൂട്ടി കാണാനാവില്ല. അത് കൊണ്ട് വ്യവസായങ്ങൾ ഒക്കെ തകരും. പുറകെ എല്ലാ ദുരന്തവും വരികയും ചെയ്യും. ഇനി ബാക്കി പറയാം.

ഡിജിറ്റൽ മാതൃകയിൽ എന്തും രഹസ്യമായി സെർവറുകളിൽ സൂക്ഷിയ്ക്കാനാവും. ഇപ്പോൾ കാണുന്ന ഇ വാലെറ്റുകളിൽ നമ്മുടെ പണം സൂക്ഷിയ്ക്കുന്നത് അവർക്കു എത്ര മടങ്ങു വേണമെങ്കിലും ഉണ്ടാക്കി റിവോള്വിങ് അകൗണ്ടുകളിലൂടെ പതിന്മടങ്ങു കള്ള പണമാക്കി ഡോളറോ ,ക്രൂഡോയിലോ ,സ്വർണമോ ,യാങ്കി ബോണ്ടോ ഒക്കെ ആക്കാം. റിസേർവ് ബാങ്കിന് കൊടുക്കുന്ന കണക്കു വേറെ ഒന്നും. ഇപ്പോൾ ജിയോ ,അയർടെൽ മണി പോലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ കൂടി ആയാൽ ഏതു എൻട്രി വേണമെങ്കിലും അവർക്കു എഡിറ്റ് ചെയ്യുകയും ചെയ്യാം. അങ്ങനെ എം 3 യുടെ സിംഹഭാഗവും അവർ ഉപയോഗിയ്ക്കുകയാവും ഭാവിയിൽ. നമുക്ക് ഡിജിറ്റലൈസ് ചെയ്ത കള്ള നോട്ട്.നമ്മൾ ഉത്പന്നങ്ങൾ വാങ്ങുന്നതും മൂല്യം പേ ചെയ്യുന്നതും ജിയോ യുടെ കള്ള നോട്ട്. അപ്പോൾ ഏതെങ്കിലും ഒരു കാരണത്താൽ ഒരു സിസ്റ്റമിക് റിസ്ക് ഉണ്ടായാൽ ശത കോടി മനുഷ്യരുടെ സമ്പാദ്യം കുറച്ചു മുതലാളിമാരുടെ കയ്യിൽ. അവർ ആ മൂല്യത്തിന് ഡോളർ വാങ്ങി ഹെഡ്ജ് ചെയ്തിട്ടുമുണ്ടാവും. സ്റ്റെബിലൈസ് ചെയ്യുമ്പോൾ നമ്മുടെ മൂല്യം ഇപ്പോൾ ഡോളർ 64 രൂപ ആണെങ്കിൽ 125 ആയിട്ടുണ്ടാവും. അതായതു ഒരു രാജ്യത്തെ ജനങ്ങൾ അവർ അറിയാതെ എടുക്കുന്ന ഒരു റിസ്ക്.

ഇതെഴുതാൻ പോയാൽ ഒരു 10 പേജ് വേണം. ആർക്കും മനസിലാവുന്ന കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്. എന്ത് ടെക്‌നോളജി വന്നാലും അവനവന്റെ സമ്പാദ്യം ആവശ്യമുള്ളപ്പോൾ തൊടാൻ കഴിയാത്ത നാണയ വ്യെവസ്ഥ തകരുക തന്നെ ചെയ്യും എന്ന് 2008 ലെ അമേരിക്കയിലെ സബ് പ്രൈം തകർച്ച നമ്മളെ ഓർമിപ്പിക്കുന്നു.

— Baiju Swamy

2  മാസം കൊണ്ട്  എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ?

മികച്ച ഓഹരികളില്‍  ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത്  നിക്ഷേപിച്ചാല്‍  ഇതും ഇതിന്‍റെ അപ്പുറവും ലാഭം നേടാം !

സവ്ജന്യമായി  ഒരു ZERODHA  ഓഹരി വ്യാപാര അക്കൌണ്ട്  തുടങ്ങുന്നതിനും ട്രയിഡിംഗ്  നും ,കമ്മിഷന്‍ ഇല്ലാതെ  മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിനും  NSE,BSE  അംഗീകൃത ഓഹരി വ്യാപാര അക്കൗണ്ട്‌  എടുക്കാനും    ഇവിടെ  ക്ലിക്ക്  ചെയ്യുക .

Leave a Reply

Your email address will not be published. Required fields are marked *