LATEST NEWS
എല്ലാ മലയാളികള്‍ക്കും മലയാള ശബ്ദത്തിന്റെഓണാശംസകള്‍

ട്രായിയുടെ നിരോധനത്തെ മറികടക്കാന്‍ മെസേജിംഗ് കുതന്ത്രവുമായി ഫേസ്ബുക്ക്

Share This
Tags

facebook

ഫെസ് ബുക്കിന്‍റെ പുതിയ Messaging  ” കുടക്കില്‍ ” കുടങ്ങാതിരിക്കുക .

സുഹൃത്തുക്കളെ , ” Act now to save Free Basics in India ” എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ ഓരോത്തരുടെയും ഫേസ്ബുക്ക്‌ പേജില്‍ ഇടയ്ക്കിടെ ഒരു സന്ദേശം കാണുന്നുവെങ്കില്‍ ,അതില്‍ ക്ലിക്ക് ചെയ്ത് ഈ Campaign നെ അനുകൂലിയ്ക്കാതിരിക്കുക .

ഫ്രീ ഇന്റര്‍നെറ്റ്‌ എന്ന് പറഞ്ഞു കൊണ്ട് ഇന്റര്‍നെറ്റ്‌ നെ പ്രത്യേകം പ്രത്യേകം വെട്ടി കീറി പുതിയ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം പരീക്ഷിക്കാന്‍ ശ്രമിക്കുന്ന പദ്ധതിയ്ക്ക് നമ്മുടെ സപ്പോര്‍ട്ട് തേടുകയാണ് ഇതിലൂടെ സൂക്കര്‍ ബെര്‍ഗ് സായിപ്പ് ലക്ഷ്യമിടുന്നത് .

ആദ്യം ചില സൈറ്റുകള്‍ facebook ഉള്‍പ്പടെ പരിമിതമായി ഉപയോഗിക്കാന്‍ ചില ടെലികോം കുത്തകകളുമായി ചേര്‍ന്ന് സവ്ജന്യമായി ഇന്റര്‍നെറ്റ്‌ നല്‍കും . ( ഇന്ത്യയില്‍ റിലയന്‍സുമായി ചേര്‍ന്ന് ) പിന്നീട് ഇത് വാണിജ്യ താല്പ്പര്യയ്ങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതായിരിയ്ക്കാം സൂക്കര്‍ ബര്‍ഗ് സായിപ്പിന്‍റെ കണക്കു കൂട്ടല്‍ .

ഉദാഹരണത്തിന് ഇപ്പോള്‍ നമ്മുടെ കേബിള്‍ TV കമ്പനികള്‍ ചാനലുകള്‍ക്ക് വിലയിട്ടു വില്‍ക്കും പോലെ .
നിലവില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള ആര്‍ക്കും ഏതു സൈറ്റും സ്വവ്ജന്യമായി കിട്ടും. എന്നാല്‍ ഭാവിയില്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേകം പ്രത്യേകം കാശു കൊടുക്കേണ്ടി വരും .

ജനാധിപത്യപരമായ ഇന്റര്‍നെറ്റ് എന്ന ആശയത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന പരിപാടിയാണ് ഇത് എന്ന് തിരിച്ചറിയുക .

സൂക്കര്‍ ബര്‍ഗിന്‍റെ ഈ പദ്ധതി ഇന്ത്യയില്‍ ഇപ്പോള്‍ ” ട്രായി ” ( ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ) നിരോധിച്ചിരിയ്ക്കുകയാണ് .

അതിനെതിരെ ആളുകളെ കൊണ്ട് സന്ദേശം അയപ്പിക്കുക, അങ്ങനെ തന്‍റെ ഈ പദ്ധതിയെ ട്രായിയെ കൊണ്ട് അന്ഗീകരിപ്പിച്ചെടുക്കുക എന്നതാണ് സൂക്കര്‍ ബെര്‍ഗ് സായിപ്പ് ഈ മെസ്സജിംഗ് ആപ്പിലൂടെ നമ്മെ കൊണ്ട് സൈന്‍ അപ്പ് ചെയ്യിക്കുന്നതിലൂടെ നടപ്പാക്കുന്നത്.

അതിനു നമ്മുടെ പിന്തുണ തേടുക എന്നതാണ് ഈ മെസ്സേജ് ന്റെ ഉദേശ്യ ലക്ഷ്യം . ആയതിനാല്‍ ഈ കുതന്ത്രത്തില്‍ കുടുങ്ങാതിരിക്കാന്‍ സുഹുര്‍ത്തുക്കള്‍ ശ്രദ്ധിക്കുമെല്ലോ . നമ്മുടെ ഇന്റര്‍നെറ്റ്‌ സ്വാതന്ത്ര്യം കുത്തകകള്‍ക്ക് അടിയറവ് വയ്ക്കാന്‍ അനുവദിക്കാതിരിയ്ക്കുക .

—- പോസ്റ്റ്‌ പരമാവധി ഷെയര്‍ ചെയ്യുക —


ഇപ്പോള്‍ നിങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ,Best Offers on Laptops, Cameras, Mobiles and Books on Flipkart; Check it Now!!!,സന്ദര്‍ശിക്കൂക .ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>