തിരുവനന്തപുരം: 2016-ലെ സംസ്ഥാന സ്കൂള്‍ കലോത്സവം ഇത്തവണ തിരുവനന്തപുരത്ത് നടക്കും. ജനുവരി 17 മുതല്‍ 23 വരെയാണ് കലോത്സവം നടക്കുക. നേരത്തെ എറണാകുളം ജില്ലയാണ് വേദിയായി വച്ചിരുന്നതെങ്കിലും കൊച്ചി മെട്രോ നിര്‍മാണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ഇത്തവണ മുതല്‍ ആദിവാസി കലാരൂപങ്ങളും മത്സരയിനമാക്കും. സ്കൂള്‍ കായികമേള ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ കോഴിക്കോട് നടത്താനും തീരുമാനമായി.