vadarkara-govt-hospital

കാസര്‍കോട്   :  വടകര ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ അണുബാധ വിമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയറ്ററില്‍ അണുബാധയുണ്ടാക്കും  വിധമുള്ള ആയുധ പൂജ നടത്തിയത് വിവാദമാവുന്നു . ജില്ലാ  ആശുപത്രിയില്‍ ശസ്ത്രക്രിയ തിയേറ്ററില്‍ ഇന്നലെ വൈകീട്ട് മുതല്‍ ഇന്നു പുലര്‍ച്ചെ വരെ ആയുധ പൂജ  നടത്തിയെന്നാണ്  ആക്ഷേപം. അതീവ ശ്രദ്ധയോടെ അണുബാധവിമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്റിലാണ് നിരവധി പേര്‍ കയറിയിറങ്ങി  അണുബാധയുണ്ടാക്കുന്ന വിധമുള്ള പൂജാദി കര്‍മങ്ങള്‍ നടന്നത്.

ശസ്ത്രക്രീയാ ഉപകരണങ്ങളും ഡോക്ടര്‍മാരുടെ സ്‌റ്റെതസ്‌കോപ്പുകളും പൂജവയ്ക്കുകയും പൂജയ്ക്കുശേഷം രോഗികള്‍ക്കു പ്രസാദം വിതരണവും നടത്തി.  ഇന്നലെ വൈകീട്ട് ആറര മുതല്‍ ഇന്നു പുലര്‍ച്ചെ അഞ്ചുവരെയാണ് നഗരത്തിലെ ഒരു ക്ഷേത്രത്തിലെ ഒരു പൂജാരിയുടെ സാന്നിധ്യത്തില്‍ ആയുധ പൂജ നടത്തിയത്.തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് സമാനമായ രീതിയില്‍ ആയുധ പൂജയോടനുബന്ധിച്ച് അവധി നല്‍കിയത് ഏറെ വിവാദമായതിനെ തുടര്‍ന്ന് രണ്ടു ജീവനക്കാര്‍ക്കെതിരേ  നടപടിയെടുത്തിരുന്നു.

ലേഖകന്‍ : Babu KP

 Babu KP

 

Leave a Reply

Your email address will not be published. Required fields are marked *