ksu-strike

തൃശൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു ഒരുപാടു നേതാക്കള്‍ മത്സരിക്കാന്‍ കുപ്പായം തുന്നിയിരിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി.എന്നാല്‍ തെരഞ്ഞെടുപ്പിനു പത്രിക സമര്‍പ്പിക്കാന്‍ രണ്ടുനാള്‍ കൂടി മാത്രം ശേഷിക്കേ സീറ്റുലഭിക്കാത്ത സീറ്റുമോഹികള്‍ എന്തു ചെയ്യണമെന്ന് അറിയാതെ അലയുകയാണ്. തൃശൂരിലെ ഒരുപറ്റം യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധമാണ് ഏറ്റവും ഒടുവില്‍ ശ്രദ്ധേയമായത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്തന്‍മാരെ പരിഗണിക്കണമെന്നു കെപിസിസി തുടരെ നിര്‍ദ്ദേശം നല്‍കിയിട്ടും തൃശൂര്‍ ഡിസിസിക്കു കുലുക്കമില്ല. അവര്‍ മന്ത്രിയുടെ മക്കളെയും സ്ഥിരം സ്ഥാനാര്‍ഥികളെയും തന്നെ വീണ്ടും അങ്കത്തട്ടില്‍ ഇറക്കുകയാണ്. ഇനി നോക്കിനിന്നാല്‍ അഞ്ചു വര്‍ഷം കൂടി കാത്തിരിക്കണമെന്നു തിരിച്ചറിഞ്ഞ യൂത്ത് കോണ്‍ഗ്രസുകാര്‍ അവഗണനയില്‍ പ്രതിഷേധിച്ചു ഖദര്‍ ഊരി തൃശൂരില്‍ പ്രകടനം നടത്തി. ഖദര്‍ ഷര്‍ട്ട് ഉപേക്ഷിച്ചു തൃശൂര്‍ നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നിലാണു സമരം അവസാനിപ്പിച്ചത്.സീറ്റ് നല്‍കിയില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ടിവന്നാല്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രദിക്ഷേധക്കാര്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *