deepa nishanth

 

(07 Oct) തൃശൂര്‍ • തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്‌എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റ്  ,                         രാഷ്ട്രീയ പാര്‍ട്ടികളും അണികളും സാംസ്‌കാരിക നായകരും  അനുകൂലിച്ചും വിമര്‍ശിച്ചും ഏറ്റെടുത്തതോടെ  വന്‍ വിവാദമായി ആളിക്കത്തുന്നു. ബീഫ് ഫെസ്ടിനു ചുക്കാന്‍ പിടിച്ച ആറ് എസ്‌ എഫ്‌ ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ അധ്യാപിക ദീപ നിശാന്തിനെതിരെയും  അധിക്രിതര്‍ അന്വേഷണത്തിനു   ഉത്തരവിട്ടു . ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി അദ്ധ്യാപിക ഫെയ്സ്ബുക്കില്‍ പരാമര്‍ശം നടത്തിയതിനാണ് അന്വേഷണം. കോളജിന്റെ ഉടമസ്ഥരായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് എം.പി.ഭാസ്‌കരന്‍ നായരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോളജിലെ നിയമങ്ങള്‍ക്കെതിരായിട്ടാണ് അധ്യാപികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്ന് തെളിഞ്ഞാല്‍ പുറത്താക്കുമെന്നും അധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പലിനാണ് അന്വേഷണച്ചുമതല. ബീഫ് കഴിച്ചതിന് ഉത്തരേന്ത്യയില്‍ ഒരാള്‍ കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണു വെള്ളിയാഴ്ച എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ഇതിനെ എ ബി വി പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങുന്നത്. ഏറ്റുമുട്ടലില്‍ ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. ക്യാംപസിലെ യൂണിയന്‍ ഓഫിസുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *