കുണ്ടറയുടെ പ്രീയ മാത്തുകുട്ടി അച്ചായന്‍ വിട വാങ്ങി

കുണ്ടറ : രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആശുപത്രിമുക്ക് വഴിത്താനത്ത് പുന്നവിള ഏദൻസിൽ വൈ. മാത്യുക്കുട്ടിയുടെ (56)വിയോഗം നാടിന് തീരാനഷ്ട്ടമായി. അഖില കേരള ബാലജനസഖ്യം കുണ്ടറ യൂണിയൻ രക്ഷാധികാരി, മേഖല ഭാരവാഹി, കുണ്ടറ കാദീശ്ത്ത ഓർത്തഡോക്സ് പള്ളി ട്രസ്‌റ്റി, സെക്രട്ടറി, കുണ്ടറ ടൗൺ വികസന സമിതി സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി ആശുപത്രിമുക്ക് യൂണിറ്റ് സെക്രട്ടറി, ആശുപത്രിമുക്ക് റസിഡൻസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി തുടങ്ങിയ നിരവധി പദവികൾ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. കരൾരോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഭൗതീക ശരീരം നാളെ (22/04/19)വൈകിട്ട് നാലിന് ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഡോ : യൂഹാനോൻ മാർ ദീയസ്ക്കൊറസ് മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ കുണ്ടറ കാദീശ്ത്ത ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്നതുമാണ്. ഭാര്യ…

Read More

Upstox Discount ബ്രോക്കറെജ് ഇനി മുതല്‍ കേരളത്തിലും.

കൊല്ലം : ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്‍ നിര ബ്രോകിംഗ് സ്ഥാപനമായ Upstox  ന്റെ  Customer  Service  ഓഫീസ്‌  കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു .കൊല്ലം കടപ്പാക്കടയിലുള്ള  കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍ ഒന്നാം നിലയിലാണ് ഓഫിസ് . ഇതോടെ  തിരുവനന്തപുരം ,കൊല്ലം,ആലപ്പുഴ ,കോട്ടയം , പത്തനംതിട്ട  ജില്ലകളിലുള്ളവര്‍ക്കും  കൂടാതെ  കേരളത്തിലെ  ഒട്ടുമിക്ക  ജില്ലകളിലേയും പൊതു ജനങള്‍ക്ക്    UPSTOX  ‘ ല്‍  Demat,Share Trading Ac Opening  and Related customer Service  കള്‍  /സേവനങ്ങള്‍ എളുപ്പത്തില്‍  മലയാള  ഭാഷയില്‍ തന്നെ  ലഭ്യാകും . EQUITY ,Currency , കമ്മോടിറ്റി അക്കൗണ്ട്‌ ഓപ്പണിംഗ്  ,Mutual Funds ,PAN CARD കാര്‍ഡ്  തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭിയ്ക്കും. UPSTOX  ന്‍റെ  അത്യാധുനിക    മൊബൈല്‍ ട്രെയിഡിംഗ്  പ്ലാറ്റ്ഫോം  ഈയിടെ പുറത്തിറക്കിയത്   കൂടുതല്‍ സാധാരണക്കാരെ  ഇന്ത്യന്‍ ഓഹരി വിപണിയിലേയ്ക്ക് എത്തിയ്ക്കുവാന്‍  സാധ്യമാവുകയുണ്ടായി .ഓഹരി വിപണിയില്‍ ട്രേഡിംഗ്  അക്കൌണ്ട്‌ …

Read More

കാദീശ്ത്താ ഓര്‍ത്തഡോക്സ്‌ സിറിയന്‍ ചര്‍ച്ച് ,വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മ പെരുന്നാള്‍

കുണ്ടറ : കാദീശ്ത്താ ഓര്‍ത്തഡോക്സ്‌ സിറിയന്‍ ചര്‍ച്ച്  ,ആശുപത്രിമുക്ക് ,കുണ്ടറ . വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മ പെരുന്നാള്‍  2019 ജനുവരി 11,12,13,14,15 തീയതികളില്‍ ചെന്നെ  മെത്രാസനാധിപന്‍  അഭി.ഡോ.യുഹനോന്‍ മാര്‍  ദീയസ് കോറോസ്    മെത്രാപോലീത്തായുടെ  പ്രധാന  കാര്‍മ്മികത്വത്തിലും വന്ദ്യ  വൈദികശ്രേഷഠന്‍മാരുടെ  സാന്നിധ്യത്തിലും  പൂര്‍വ്വാധികം  ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചിരിയ്ക്കുന്നു . കാര്യപരിപാടികള്‍ :- 2019 JAN 06  ഞായര്‍  7.00 am :  പ്രഭാത നമസ്കാരം വി.കുര്‍ബ്ബാന  ( ദനഹാ പെരുന്നാള്‍ ) പെരുന്നാള്‍ കൊടിയേറ്റ് 2019 JAN 11  വെള്ളി   11.00 am  : ഒരുക്കധ്യാനം നയിക്കുന്നത്    : റവ .ഫാ .ഷിജു ബേബി ( വികാരി. മാക്കുളം ഹെര്‍മ്മോന്‍ ഓര്‍ത്തോഡോക്സ്  ചര്ച്ച് ,പത്തനാപുരം . 2019 JAN 12  ശനി  6.30  pm : സന്ധ്യാനമസ്കാരം വചന   ശുശ്രൂഷ  :  by ഫാ .മാത്യുസ്  റ്റി…

Read More

ബാർ കോഴ കേസിൽ കെ.എം. മാണിക്ക് തിരിച്ചടി; വിജിലൻസ് റിപ്പോർട്ട് തള്ളി

തിരുവനന്തപുരം∙ ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2014 ഡിസംബർ പത്തിനാണു മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍…

Read More

ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയായി ഒരു Whatsapp കൂട്ടായ്മ

കുണ്ടറ :  പ്രളയ  ദുരന്തത്തിൽ   വിറങ്ങലിച്ച്  നിന്ന  ജനതയ്ക്ക്   തങ്ങളാലാവും  വിധം      സഹായഹസ്തമൊരുക്കി  മാതൃകയാവുകയാണ്  കുണ്ടറ MGD സ്കൂളിലെ  95-96  SSLC  ഇങ്ങ്ലീഷ്‌ മീഡിയം  ബാച്ചിലെ  Whatsapp  സ്കൂള്‍  സവ്ഹൃദ  കൂട്ടായ്മ . കൂട്ടായ്മയിലെ ഒരോര്‍ത്തരും  തങ്ങളാലാവും വിധം സംഭാവനകള്‍   കൂട്ടി ചേര്‍ത്ത്   പത്തനംതിട്ട  ജില്ലയിലെ  അടൂര്‍ ,പന്തളം  ഭാഗങ്ങളിലെ  ദുരന്ത ബാധിത ജനങ്ങള്‍ക്ക്  അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്ത്  നാടിന് മാതൃകയായി . കേരളമെന്ന് കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ….. ശെരിക്കും .ഇവര്‍  ഓരോ മലയാളിക്കും അഭിമാനമാണ്…… വാര്‍ത്ത‍ : അജി ,മലയാളശബ്ദം .      

Read More

കെവിന്‍ വധം; നീനുവിന്റെ അമ്മക്കായുള്ള തിരച്ചില്‍ വിഫലം

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യആസൂത്രക എന്ന് കരുതുന്ന നീനുവിന്റെ അമ്മ രഹ്നക്കായുള്ള തിരച്ചില്‍ ശക്തമാക്കുന്നു. തെന്മലയിലേയും തമിഴ്‌നാട്ടിലേയും വീടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ആളുടെ വിവരം ലഭിച്ചില്ല. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനല്‍വേലിയിലും കടയനല്ലുരിലുമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കൃത്യത്തില്‍ നീനുവിന്റെ സഹോദരനും അച്ഛനും പങ്കുണ്ടെന്ന് തെളിഞ്ഞെങ്കിലും അമ്മയുടെ പങ്കിനെക്കുറിച്ച് വ്യക്തമായിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ഇത് വ്യക്തമാകു. കെവിനെ തട്ടിക്കൊണ്ടുപോയി വകവരുത്താനായി ഗള്‍ഫിലായിരുന്ന മകന്‍ ഷാനുവിനെ വിളിച്ചുവരുത്തിയതും കെവിന്‍ അനീഷിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയതും രഹ്നയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചാക്കോയും ഷാനുവും കീഴടങ്ങുന്നതിന് മുന്‍പ് ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചിരിക്കാമെന്നും സംശയിക്കുന്നു. രഹ്നയെ തേടി പത്തനാപുരത്തെ വീട്ടിലും കഴിഞ്ഞ ദിവസം അന്വേഷണ സംഘം എത്തിയിരുന്നു. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്. കെവിനെ…

Read More

കുമ്മനത്തിനെതിരെ മിസോറമില്‍ കടുത്ത പ്രതിഷേധം തുടരുന്നു

ഗുവാഹത്തി∙ ഗവർണർ കുമ്മനം രാജശേഖരനോടു മിസോറം വിടാൻ ആവശ്യപ്പെട്ടുള്ള പ്രാദേശിക പാർട്ടികളുടെ പ്രതിഷേധം തുടരുന്നു. കുമ്മനം കടുത്ത ഹിന്ദു അനുഭാവിയാണെന്നാണു പ്രതിഷേധക്കാരുടെ ഭാഷ്യം. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനും ആർ‍എസ്എസ് പ്രചാരകനുമായ കുമ്മനം രാജശേഖരന്‍ തിങ്കളാഴ്ചയാണു ഗവർണർ സ്ഥാനം ഏറ്റെടുത്തത്. ഗവർണർ പദവി ഏറ്റെടുത്തതിനു പിന്നാലെ അഴിമതി വിരുദ്ധ സംഘടനയായ പീപ്പിൾസ് റപ്രസന്റേഷൻ ഓഫ് ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഓഫ് മിസോറം (പ്രിസം) ആണു പ്രതിഷേധവുമായി രംഗത്തെത്തിയത്. കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനത്തുനിന്നു പുറത്താക്കുന്നതിനുള്ള സഹായമഭ്യർഥിച്ചു ക്രൈസ്തവ സഭകളെയും രാഷ്ട്രീയ പാർട്ടികളെയും വിവിധ എൻജിഒകളെയും ‘പ്രിസം’ സമീപിച്ചിട്ടുണ്ട്. ആർഎസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും സജീവ പങ്കാളിയായിരുന്നു. 1983ൽ നിലയ്ക്കല്‍ സമരത്തിൽ കുമ്മനം നേരിട്ടിടപെട്ടിരുന്നു. കേരളത്തിൽ ക്രിസ്ത്യൻ മിഷനറിയായ ജോസഫ് കൂപ്പർ ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനാണ്. 2003ൽ ക്രിസ്ത്യൻ മിഷനറിമാരെ കേരളത്തില്‍നിന്ന് പുറത്താക്കാൻ കുമ്മനം ശ്രമിച്ചിരുന്നുവെന്നും ‘പ്രിസം’…

Read More

പിണറായി ആഭ്യന്തര വകുപ്പില്‍ നിന്നും മാറിയേക്കും

ന്യൂഡൽഹി ∙ സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ മാത്രം ചുമതലയുള്ള മന്ത്രി വേണമെന്നു സിപിഎം കേന്ദ്ര നേതൃത്വത്തിനു വിലയിരുത്തൽ. സംസ്ഥാനത്തു ദലിത് വിഭാഗങ്ങളിൽനിന്നുള്ളവർ‍ കൊല്ലപ്പെടുന്നതുൾ‍പ്പെടെയുള്ള അതിക്രമങ്ങൾ‍ പാർ‍ട്ടി ദേശീയതലത്തിലെടുക്കുന്ന രാഷ്ട്രീയ നിലപാടുകളെത്തന്നെ ബാധിക്കുന്നുവെന്നാണു കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. . കേരളം പോലൊരു സംസ്ഥാനത്തു ദുരഭിമാനക്കൊലയെന്നതു ഭീതിജനകമാണെന്നു പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ‍ തിരുവനന്തപുരത്തു നടന്ന കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന പൊലീസിന്റെ വീഴ്ചകൾ‍ വിമർ‍ശിക്കപ്പെട്ടിരുന്നു. ഉചിതമായ തിരുത്തലുകൾ വേണമെന്നു കേന്ദ്ര നേതൃത്വം അന്നു നിർദേശിച്ചതാണ്. തിരുത്തലുണ്ടാകുമെന്നു സംസ്ഥാന സെക്രട്ടറി ഉറപ്പും നൽകി. എന്നാൽ, വിമർശനത്തിനുള്ള കാരണങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും ആഭ്യന്തര വകുപ്പിൽ പൂർണശ്രദ്ധ കേന്ദ്രീകരിക്കാൻ‍ മന്ത്രി വേണമെന്ന വിലയിരുത്തൽ‍ ആ പശ്ചാത്തലത്തിലാണെന്നും പാർട്ടിവൃത്തങ്ങൾ‍ പറഞ്ഞു.

Read More

ചിത്രരചനാ മത്സരവും പഠന ക്യാമ്പും

കുണ്ടറ :   ദി  പെരുമ്പുഴ പബ്ലിക് ലൈബ്രറി യുടെ  ആഭിമുക്യത്തില്‍  ഏപ്രില്‍  21 ശനിയാഴ്ച  രാവിലെ  ഒന്‍പത്   മണി മുതല്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും  മാതൃഭാഷാ  പഠന ക്യാമ്പും നടത്തുന്നു .അഞ്ചു വയസ്സ് മുതല്‍  16  വയസ്സ് വരെ  പ്രായമുള്ള  കുട്ടികള്‍ക്ക്                            പങ്കെടുക്കാം.താല്‍പ്പര്യമുള്ളവര്‍ക്ക്   താഴെ കാണുന്ന    ഫോണ്‍  നമ്പറു കളില്‍  വിളിച്ച്   പേര് രജിസ്റ്റര്‍  ചെയ്യാം : Ph : 9526770160   /     949 7590635

Read More

ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. തുടര്‍ന്ന് രണ്ടുസഭകളിലും സാമ്പത്തികസര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. സമ്മേളനത്തിന്റെ ആദ്യഘട്ടം ഒന്‍പതിന് സമാപിക്കും. രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിനുതുടങ്ങി ഏപ്രില്‍ ആറിന് അവസാനിക്കും. സമ്മേളനത്തിനുമുന്നോടിയായി ഞായറാഴ്ച സര്‍ക്കാരും സ്​പീക്കര്‍ സുമിത്രാ മഹാജനും വെവ്വേറെ സര്‍വകക്ഷി യോഗങ്ങള്‍ വിളിച്ചിരുന്നു. മുത്തലാഖ് ബില്‍ സമ്മേളനത്തില്‍ പാസാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് യോഗശേഷം മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ബില്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടുമെന്നും നേതാക്കളുമായി സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു. ശീതകാലസമ്മേളനത്തില്‍ ലോക്‌സഭ പാസാക്കിയ ബില്ലിന് പ്രതിപക്ഷത്തിന്റെ എതിര്‍പ്പുമൂലം രാജ്യസഭയുടെ അംഗീകാരംനേടാന്‍ സാധിച്ചിരുന്നില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഒ.ബി.സി. കമ്മിഷന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ബില്ലും സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബി.ജെ.പി.യെ സംബന്ധിച്ച് രാഷ്ട്രീയപ്രാധാന്യമുള്ളതാണ് രണ്ട് ബില്ലുകളും. പ്രധാനമന്ത്രി…

Read More